Wednesday, August 4, 2021
Home News Kerala ശ്രീകണ്ഠപുരത്തെ മാല കവര്‍ച്ച; മുന്‍ പ്രവാസി അറസ്റ്റില്‍

ശ്രീകണ്ഠപുരത്തെ മാല കവര്‍ച്ച; മുന്‍ പ്രവാസി അറസ്റ്റില്‍

ശ്രീകണ്ഠപുരം: വ്യാപാരിയായ സ്ത്രീയുടെ മാല പട്ടാപ്പകല്‍ കവര്‍ന്ന കേസില്‍ മുന്‍ പ്രവാസിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ശ്രീകണ്ഠപുരം കാഞ്ഞിലേരി ആലക്കുന്നിലെ തേക്കിലക്കാട്ടില്‍ ടി സി ജോസ് എന്ന ജോമോനെയാണ് (54) ശ്രീകണ്ഠപുരം പോലിസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിലേരി ബാലങ്കരി പൊതുജന വായനശാലക്ക് സമീപത്തെ വ്യാപാരിയും പരേതനായ താഴത്തുവീട്ടില്‍ പ്രഭാകരന്റെ ഭാര്യയുമായ യശോദയുടെ (65) രണ്ടുപവന്റെ മാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. കവര്‍ച്ച സമയത്ത് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഏഴിന് ഉച്ചയ്ക്കാണ് സംഭവം. യശോദയുടെ കടയില്‍ വെള്ളം ചോദിച്ചെത്തിയ ജോസ് ബലംപ്രയോഗിച്ച് സ്വര്‍ണമാല ഊരിയെടുത്ത് സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. അഞ്ചു ദിവസത്തിനകം പ്രതി പിടിയിലായി. ശ്രീകണ്ഠപുരം, കാഞ്ഞിലേരി, കണിയാര്‍വയല്‍ പ്രദേശങ്ങളിലെ 30ഓളം സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

മകളുടെ പണയംവെച്ച ബ്രേസ്ലൈറ്റ് തിരിച്ചെടുക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് ജോസ് പോലിസിനോട് പറഞ്ഞു.

Most Popular