എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം- 99.47. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,21,887 പേര്‍ പരീക്ഷ എഴുതി. ഇതില്‍ പേര്‍ 4,19,651 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.

98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയ ശതമാനം. 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണത്തെ വിജയശതമാനത്തില്‍ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍- 1,21,318.

പരീക്ഷാഫലം അറിയാനുളള വെബ്‌സൈറ്റുകള്‍

https://keralapareekshabhavan.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in