Friday, June 25, 2021
Home News Kerala എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും; മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും; മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം ജൂണ്‍ 1 മുതല്‍ ജൂണ്‍ 19വരെയും എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ജൂണ്‍ 25 വരെയും നടത്തും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയായിരിക്കും.

മൂല്യനിര്‍ണയത്തിനു പോകുന്ന അധ്യാപകരുടെ കോവിഡ് വാക്‌സിനേഷന്‍ മൂല്യനിര്‍ണയത്തിന് മുമ്പ് പൂര്‍ത്തീകരിക്കും. വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കും. കോവിഡ് സാഹചര്യം മാറിയാലേ റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയൂ. അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ALSO WATCH

 

Most Popular