Saturday, September 25, 2021
Home News Kerala എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മെയ് 21ന് ആരംഭിക്കും

എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മെയ് 21ന് ആരംഭിക്കും

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകള്‍ മെയ് 21നും 29നും ഇടയ്ക്ക് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കും.

സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കായി ജൂണ്‍ 1 മുതല്‍ പ്രത്യേക പഠന പരിപാടി വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും. കൂടാതെ വെബ് വഴിയും മൊബൈല്‍വഴിയും ഈ ക്ലാസുകള്‍ ലഭ്യമാക്കും. അത്തരം സൗകര്യങ്ങളൊന്നുമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിക്ടേഴ്സ് ചാനല്‍ തങ്ങളുടെ ശ്യംഖലയില്‍ ഉണ്ടെന്ന്് പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍മാരും ഡിടിഎച്ച് സേവനദാതാക്കളും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രൈമറി, അപ്പര്‍പ്രൈമറി തലങ്ങളിലെ 81, 609 അധ്യാപകര്‍ക്ക് അധ്യാപക പരിശീലനം ഓണ്‍ലൈനായി ലോക്ക്ഡൗണിന് മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. ഇത് പൂര്‍ത്തിയാക്കും. ഇത് കൂടാതെ പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനലിലൂടെ നടത്തും. സമഗ്ര പോര്‍ട്ടലില്‍ അധ്യാപകപരുടെ ലോഗിന്‍ വഴി ഇതിനാവിശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാകും. പ്രൈമറി, അപ്പര്‍പ്രൈമറി വിഭാഗത്തിലെ അധ്യാപകര്‍ക്ക് മെയ് 14 ന് പരിശീലനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular