Thursday, July 29, 2021
Home News Kerala എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

തിരുവനന്തപുരം: തിരുവനന്തപുരം:നടത്താന്‍ ബാക്കിയുള്ള എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം മെയ് 26 മുതല്‍ 30 വരെ നടക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്‌ക്കെത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ സ്‌കൂള്‍ ബസ്സ് ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ വിഭാഗത്തിലുംപെട്ട 50% ജീവനക്കാര്‍ ഹാജരാകേണ്ടതാണ്. ബാക്കി 50% ജീവനക്കാര്‍ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെന്നും ആവശ്യമെങ്കില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ഓഫീസുകളില്‍ എത്തുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Most Popular