Thursday, September 23, 2021
Home News Kerala വ്യായാമം ചെയ്യുന്നതിനിടെ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു

വ്യായാമം ചെയ്യുന്നതിനിടെ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു

കൊച്ചി: എറണാകുളം സൗത്തിൽ ഫ്ലാറ്റിന്‍റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ലാറ്റിൽ നിന്നും 18കാരി ഐറിനാണ് വീണ് മരിച്ചത്. ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ് ഐറിൻ.

സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം. ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർ പാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചിറ്റൂർ റോഡിലെ ശാന്തി തോട്ടക്കാട് എസ്റ്റേറ്റ് ഫ്ളാറ്റിനു മുകളിൽനിന്ന് വീണാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കൾ ചാലക്കുടി സ്വദേശികളാണ്.

Most Popular