Sunday, July 25, 2021
Home News Kerala പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ; ചികിത്സയ്ക്കായി വേണ്ടത് ലക്ഷങ്ങൾ; സുമനസുകളുടെ സഹായം തേടി കുടുംബം

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ; ചികിത്സയ്ക്കായി വേണ്ടത് ലക്ഷങ്ങൾ; സുമനസുകളുടെ സഹായം തേടി കുടുംബം

നാ​ദാ​പു​രം: പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ.  ക​ല്ലാ​ച്ചി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ഒ​മ്ബ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യും വ​നി​ത ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ദീ​പ​ജോ​സ​ഫി​െന്‍റ മ​ക​ളു​മാ​യ എ​യ്ഞ്ച​ല്‍ മ​രി​യ (13) ആ​ണ്​ പാ​മ്ബ് ക​ടി​യേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ജൂൺ മുപ്പതിനാണ് ആടിനെ മേയ്ക്കുന്നതിനിടയിൽ എ​യ്ഞ്ച​ല്‍ മ​രി​യക്ക് അണലിയുടെ കടിയേൽക്കുന്നത്. ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ് കുട്ടി ഇപ്പോഴും. ഡയാലിസിസ് ഉൾപ്പടെയുള്ള ചികിത്സകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം പത്തു ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി വേണ്ടത്. ഭാ​രി​ച്ച സാ​മ്ബ​ത്തി​ക ചെ​ല​വ് കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ചി​കി​ത്സ​ക്കാ​യി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് കു​ടും​ബം.

അ​ക്കൗ​ണ്ട് ന​മ്ബ​ര്‍: 21390100026574. ദീ​പ​ജോ​സ​ഫ്, ഫെ​ഡ​റ​ല്‍ ബാ​ങ്ക്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ്രാ​ഞ്ച്, കോ​ഴി​ക്കോ​ട് . ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്​ FDRL0002139.

 

Most Popular