റാന്നി: റാന്നിയിലെ മന്ദമരുതി മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ചേത്തയ്ക്കല്‍ പിച്ചനാട്ട് കണ്ടത്തില്‍ പി എസ് പ്രസാദിന്റെ മകന് അഭിഷേക്(ശബരി-14),പത്മവിലാസം അജിത്ത്കുമാറിന്റെ മകന് അഭിജിത്ത്(ജിത്തു-14) എന്നിവരാണ് മരിച്ചത്. അഭിജിത്ത് റാന്നി സിറ്റഡല്‍ സ്കൂള്‍ വിദ്യാര്‍ഥിയും അഭിഷേക് കൊല്ലമുള ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ വിദ്യാര്‍ഥിയുമാണ്.
വ്യാഴാഴ്ച പകല്‍ ഒരു മണിയോടെയാണ് സംഭവം. ഇരുവരും സുഹൃത്ത് കുളത്തുങ്കല്‍ ദുര്‍ഗ്ഗാദത്തും ചേര്‍ന്നാണ് മൂന്നുകിലോമീറ്ററോളം അകലെയുള്ള മാടത്തരുവിയില്‍ കുളിക്കാനെത്തിയത്. മൂന്നുപേരും അയല്‍വാസികളാണ്. മാടത്തരുവിയിലെ മരുതിക്കുഴി എന്നറിയപ്പെടുന്ന ഭാഗത്താണിവര്‍ കുളിക്കാനിറങ്ങിയത്. ആള്‍താമസമില്ലാത്ത സ്ഥലമാണിത്.
ALSO WATCH