മലപ്പുറം: മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ(Variyan Kunnathu Kunjahammed Haji) ജീവചരിത്രപുസ്തകമായ ‘സുല്‍ത്താന്‍ വാരിയംകുന്നന്‍'(sultan variyam kunnan) പ്രകാശനം 29ന്(book release). വെള്ളിയാഴ്ച്ച വൈകുന്നേരം 4ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളിലാണ് പ്രകാശന ചടങ്ങ്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറയാണ് പുസ്തകപ്രകാശനം നിര്‍വഹിക്കുന്നത്. പി ഉബൈദുള്ള എംഎല്‍എ, ടി കെ ഹംസ, പി സുരേന്ദ്രന്‍, പി ശിവദാസന്‍, പി പി അബ്ദുല്‍ റസാഖ്, കെ എസ് മാധവന്‍, തുടങ്ങി രാഷ്ട്രീയ സാഹിത്യ ചരിത്ര ചലചിത്ര മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
കോമ്പസ് മൂവീസ് നിര്‍മിക്കുന്ന ‘വാരിയംകുന്നന്‍’ സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് മുഹമ്മദ് ആണ് പുസ്തകം രചിച്ചിരിക്കുന്നത്. ടുഹോണ്‍സ് ക്രിയേഷന്‍സ് ആണ് പ്രസാധകര്‍.
ALSO WATCH