സുരാജ് വെഞ്ഞാറമൂടും എംഎല്‍എ ഡി കെ മുരളിയും ക്വാരന്റൈനില്‍

suraj-murali quarantine

തിരുവനന്തപുരം: എംഎല്‍എ ഡി കെ മുരളിയും നടന്‍ സുരാജ് വെഞ്ഞാറമൂടും ക്വാരന്റൈനില്‍. വെഞ്ഞാറമൂട് സിഐ കസ്റ്റഡിയിലെടുത്ത അബ്കാരി കേസിലെ റിമാന്‍ഡ് പ്രതിക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും ക്വാരന്റൈനില്‍ പോവാന്‍ നിര്‍ദേശം നല്‍കിയത്.. ഈ സിഐക്കൊപ്പം എംഎല്‍എയും സുരാജും വേദി പങ്കിട്ടിരുന്നു. ഇതേതുടര്‍ന്നാണ്

റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ വെഞ്ഞാറമൂട് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെയും ജയില്‍ ജീവനക്കാരെയും കഴിഞ്ഞദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. അഞ്ചുമണിക്കൂറോളം ഇയാള്‍ സ്‌റ്റേഷനില്‍ ചെലവഴിച്ചതായാണ് വിവരം.

പ്രതിയെ ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗബാധയുണ്ടായതെങ്ങനെ എന്ന് വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.