കമ്പളക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപാദ്ധ്യക്ഷനും സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന പ്രസിഡണ്ടും വയനാട് ജില്ലാ ഖാസിയുമായിരുന്ന മര്‍ഹൂം പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ പതിമൂന്നാമത് വഫാത്ത് ദിനത്തില്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിച്ചു. ആദര്‍ശ കേരളത്തിന് തങ്ങള്‍ നല്‍കിയ സംഭാവനകള്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുമെന്നും വയനാടിന്റെ മതകീയ പുരോഗതിക്ക് തങ്ങളുടെ നേതൃത്വം വലിയ അനുഗ്രഹമായിരുന്നുവെന്നും സംഗമം അഭിപ്രായപ്പെട്ടു. സമസ്തയുടെ ജില്ലാ ആസ്ഥാനവും വെങ്ങപ്പള്ളിയിലെ ശംസുല്‍ ഉലമാ ഇസ്ലാമിക്ക് അക്കാദമിയുമെല്ലാം തങ്ങളുടെ നിശ്ചയദാര്‍ണ്ഡ്യത്തിന്റെ അടയാളമാണെന്നും യോഗം അനുസ്മരിച്ചു. കമ്പളക്കാട് കെല്‍ടോണ്‍ വളവ് അല്‍ ഹുദാ ജുമാമസ്ജിദ് ഓഫീസില്‍ നടന്ന സംഗമം സുന്നി യുവജന സംഘം ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ്കുട്ടി ഹസനി ഉല്‍ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ കെ സി കെ തങ്ങള്‍ അദ്ധ്യക്ഷനായി. മുജീബ് ഫൈസി കമ്പളക്കാട് അനുസ്മരണപ്രഭാഷണം നിര്‍വഹിച്ചു ഖുര്‍ആന്‍ പാരായണത്തിനും പ്രാര്‍ത്ഥനക്കും വി.കെ. അബ്ദുറഹ്മാന്‍ ദാരിമി നേതൃത്വം നല്‍കി പി ടി അഷ്റഫ് ,പി സുബൈര്‍ ഹാജി,സിദ്ധീഖ് പിണങ്ങോട്, പിസി ഉമര്‍ മൗലവി ,ഇ പി മുഹമ്മദലി ഹാജി, കുഞ്ഞമ്മദ് കൈതക്കല്‍, പി കെ അഷ്റഫ് ദാരിമി, ഷമീര്‍ കോരന്‍കുന്നന്‍ ജുനൈദ് ഫൈസി സംസാരിച്ചു ജില്ലാ സെക്രട്ടറി കെ എ നാസര്‍ മൗലവി സ്വാഗതവും എ കെ മുഹമ്മദ് ദാരിമി നന്ദിയും പറഞ്ഞു.