Sunday, June 20, 2021
Home News Kerala എസ്.വൈ.എസ് ജില്ലാ ആമിലാ ദീബാജ് ക്യാമ്പ് മില്ല്മുക്കില്‍

എസ്.വൈ.എസ് ജില്ലാ ആമിലാ ദീബാജ് ക്യാമ്പ് മില്ല്മുക്കില്‍

കല്‍പ്പറ്റ: എസ്.വൈ.എസ് ആമില (ആക്റ്റിവ് മെമ്പര്‍ ഫോര്‍ ഇസ്ലാമിക് ലോയല്‍ ആക്ടീവിറ്റീസ് )സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള ദീ ബാജ് ജില്ലാ ക്യാമ്പ് സംഘടിപ്പിക്കാന്‍ ആമിലാ സമിതി യോഗം തീരുമാനിച്ചു. സുന്നി യുവജന സംഘത്തിന്റെ സന്നദ്ധ വിംഗായി പ്രവര്‍ത്തിക്കുന്ന ആമില അംഗങ്ങളെ സജീവമാക്കുന്നതിന് വേണ്ടിയാണ് ജില്ലകളില്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിച്ച് വരുന്നത്. കോവിഡാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കാണുകയും വിശുദ്ധ റമളാന്‍ മാസ ദഅ്വാ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. 31 ന് ബുധനാഴ്ച കണിയാമ്പറ്റ മില്ല്മുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്‌റസാ ഹാളില്‍ വെച്ചാണ് പരിപാടി നടക്കുക. രാവിലെ 11 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉല്‍ഘാടനം ചെയ്യും ഡോ: സാലിം ഫൈസി കൊളത്തൂര്‍,സാജിഹു ഷമീര്‍ അസ്ഹരി എന്നിവര്‍ വിഷയമവതരിപ്പിക്കും യോഗത്തില്‍ആമില ജില്ലാ റഈസ് മുജീബ് ഫൈസി കമ്പളക്കാട് അദ്ധ്യക്ഷനായി എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ. നാസര്‍ മൗലവി ഉല്‍ഘാടനം ചെയ്തു കെ മുഹമ്മദ്കുട്ടി ഹസനി, അബൂബക്കര്‍ റഹ്മാനി റിപ്പണ്‍, അബ്ദുറഹ്മാന്‍ ഫൈസി മില്ലുമുക്ക്, സുല്‍ത്താന നാസര്‍, നൗഷാദ് മുബാറക്, അന്‍വര്‍ ഇടിയംവയല്‍ പ്രസംഗിച്ചു. ജില്ലാ കണ്‍വീനര്‍ ടി.കെ അബൂബക്കര്‍ മൗലവി സ്വാഗതവും സി.എച് അഷ്റഫ് നന്ദിയും പറഞ്ഞു.

Most Popular