Friday, September 30, 2022
HomeNewsKeralaപിണങ്ങോട് അബൂബക്കറിന്റെ നിര്യാണം: ആദര്‍ശ ശാലിയായ കര്‍മ്മ യോഗിയെയാണ് നഷ്ടമായതെന്ന് എസ്.വൈ.എസ്

പിണങ്ങോട് അബൂബക്കറിന്റെ നിര്യാണം: ആദര്‍ശ ശാലിയായ കര്‍മ്മ യോഗിയെയാണ് നഷ്ടമായതെന്ന് എസ്.വൈ.എസ്

പിണങ്ങോട് അബൂബക്കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് എസ്.വൈ.എസ് വയനാട് ജില്ലാ കമ്മറ്റി. സമസ്തയുടെയും സുന്നത്ത് ജമാഅതിന്റെയും നേതൃനിരയിലെ ആദര്‍ശശാലിയായ കര്‍മ്മയോഗിയെയാണ് നഷ്ടപ്പെട്ടതെന്നും ജില്ലയില്‍ സമസ്തയുടെ പ്രവര്‍ത്തന രംഗത്ത് ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുന്നവയാണെന്നും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഒരു പുരുഷായുസ്സ് പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും സംഘാടനത്തിലൂടെയും ദീനിന് സേവനം ചെയ്യാന്‍ കഴിഞ്ഞ അപൂര്‍വ്വ വ്യക്തികളില്‍ ഒരാളായിരുന്നു പിണങ്ങോട് അബൂബക്കര്‍ സാഹിബ് എന്നും എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹീം ഫൈസി പേരാല്‍ ,ജനറല്‍ സെക്രട്ടറി കെ എ നാസര്‍ മൗലവി ,ട്രെഷറര്‍ കെ സി കെ തങ്ങള്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Most Popular