തിരുവനന്തപുരം: വേനല്‍മഴ ശക്തമായി തുടരുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ ആഴ്ച അവസാനത്തോടെ ആദ്യ ന്യൂനമര്‍ദം എത്തും. ഇത് മേയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന.
പ്രവചനങ്ങള്‍ പ്രകാരം ഇത്തവണയും കേരളത്തില്‍ കാലവര്‍ഷം കനക്കും. കൃത്യമായി കാലാവസ്ഥാ വിവരങ്ങള്‍ ഗണിച്ചെടുക്കുന്ന ചെന്നൈയിലെ വെതര്‍മാന്റെ പ്രവചനവും മറിച്ചല്ല. 26ന് ഇടുക്കിയിലും 27ന് കോട്ടയത്തും 28ന് പത്തനംതിട്ടയിലും 29ന് കോട്ടയത്തും 30ന് വയനാടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
ക്ഷിണ കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലും ഈ വര്‍ഷം പതിവിലും കൂടുതല്‍ കാലവര്‍ഷം ലഭിക്കാനുള്ള സാധ്യത ഉണ്ടെന്ന വിലയിരുത്തലുമായി കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഫോറത്തിന്റെ (സാസ്‌കോഫ്) പഠനവും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി വിട്ടുമാറുന്നതിനിടെയാണ് ന്യൂനമര്‍ദം ശക്തമാകുന്നത്. കേരളം വീണ്ടും മറ്റൊരു ദുരന്തത്തെ നേരിടാന്‍ പോകുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്.
2018 ലും 2019 ലും കേരളം സാക്ഷ്യം വഹിച്ചത് രണ്ട് പ്രളയ ദുരന്തങ്ങളായിരുന്നു. അതിന്റെ ആഘാതത്തില്‍ നിന്നു പതിയെ മോചനം നേടുമ്പോഴാണ് കൊറോണ എത്തിയത്. അതിനെ യോജിച്ച് പോരാട്ടത്തിലൂടെ അതിജീവിക്കുന്നതിനിടയിലാണ് സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നത്.
പസിഫിക് താപനില കുറയുന്ന (ലാ നിന) പ്രതിഭാസമാണ് ഇക്കുറി ദൃശ്യമാകുന്നത്. ഇത് ഇന്ത്യയില്‍ മഴ വര്‍ധിപ്പിക്കും. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ മേഖലകളിലെ താപനിലയിലുള്ള അന്തരം (ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍) ഇത്തവണ അത്ര പ്രകടമല്ല. ഇത് ആഗസ്ത്-സപ്തംബര്‍ മാസത്തില്‍ മഴകുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
English News summery:
Kerala might have to face another flood this year after the virus scare subsides, says Pradeep John, an independent weather forecaster based in Tamil Nadu who is known for his accuracy in weather forecasts.