Wednesday, July 6, 2022
HomeNewsKeralaട്രെയ്‌നില്‍ ടോയ്‌ലറ്റ് വാതിലെന്ന് കരുതി പുറത്തേക്കുള്ള വാതില്‍ തുറന്ന 10 വയസ്സുകാരന്‍ മരിച്ചു

ട്രെയ്‌നില്‍ ടോയ്‌ലറ്റ് വാതിലെന്ന് കരുതി പുറത്തേക്കുള്ള വാതില്‍ തുറന്ന 10 വയസ്സുകാരന്‍ മരിച്ചു

കോട്ടയം: ട്രെയിനിലെ ടോയ്‌ലറ്റിന്റെ(train toilet) വാതിലെന്ന് കരുതി പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസ്സുകാരന്‍ ട്രെയിനില്‍നിന്നു വീണു(fell down from train) മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണു മരിച്ചത്. കൊച്ചുവേളിനിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി.

ഇന്നലെ രാത്രി 11.45 നു മൂലേടം ഭാഗത്തായിരുന്നു അപകടം. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോയി മടങ്ങുകയായിരുന്നു കുടുംബം. ശുചിമുറിയില്‍ പോകാനായാണ് ഉറങ്ങാന്‍ കിടന്ന കുട്ടി എഴുന്നേറ്റത്. ഉറക്കച്ചടവില്‍ വാതില്‍ മാറിപ്പോയതാണെന്നാണു കരുതുന്നത്. വേഗം ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ALSO WATCH

Most Popular