Tuesday, May 18, 2021
Home News Kerala മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ 185 കേന്ദ്രങ്ങള്‍ (Gulf Malayaly News Impact)

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ 185 കേന്ദ്രങ്ങള്‍ (Gulf Malayaly News Impact)

തിരുവനന്തപുരം: നാട്ടിലേക്കു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ജില്ലകളില്‍ 185 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി മുഖ്യമന്ത്രി. വിദേശങ്ങളില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തിയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചെക്ക്‌പോസ്റ്റുകളില്‍ എത്തിയും വീട്ടിലേക്കു പോകുന്നവര്‍ക്ക് വഴിയില്‍ പ്രഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനാണ് ഈ സൗകര്യം. ഈ കേന്ദ്രങ്ങളുടെ പട്ടിക വിമാനത്താവളങ്ങളിലെയും ചെക്ക്‌പോസ്റ്റുകളിലെയും ഹെല്‍പ് ഡസ്‌ക്കുകളില്‍ ലഭിക്കും.

ഇന്നലെ ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരെ നാട്ടിലേക്കുള്ള വഴിയില്‍ മൂത്രമൊഴിക്കാന്‍ അനുവദിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതേക്കുറിച്ച് വീഡിയോ സഹിതമുള്ള വാര്‍ത്ത ഗള്‍ഫ് മലയാളി പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്തവരാണ് പ്രയാസത്തിലായത്. ഒടുവില്‍ എംഎല്‍എ വഴി മുഖ്യമന്ത്രി ഇടപെട്ടാണ് ഇവര്‍ക്ക് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മൂത്രമൊഴിക്കാനുള്ള സൗകര്യമൊരുങ്ങിയത്.

പ്രതിരോധ പ്രവര്‍ത്തനത്തില്‍ അതത് രാജ്യങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ പണം വാങ്ങി ആളുകളെ കടത്തുന്നുവെന്ന പരാതിയുണ്ട്. കാസര്‍കോട് ഇതിന്റെ വാര്‍ത്ത വന്നു. പാസില്ലാതെ ആളെ കടത്തിവിട്ടുവെന്ന വാര്‍ത്തയും കണ്ടു. ഇതുണ്ടാക്കുന്ന അപകടമാണ് വാളയാറില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

The Chief Minister said that 185 centers have been set up in the districts to meet the basic needs of the returning expatriates.


 

Most Popular