
തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ പൊലീസിനെതിരെയുള്ള പരാതിയും പരിശോധിക്കും
HIGHLIGHTS
തേങ്കുറിശ്ശിയിലെ അനീഷിനെ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്നലെയാണ് സംഭവസ്ഥലം സന്ദര്‍ശിച്ചത്.
പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ പൊലീസിനെതിരെയുള്ള പരാതിയും പരിശോധിയ്ക്കുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. തേങ്കുറിശ്ശിയിലെ അനീഷിനെ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്നലെയാണ് സംഭവസ്ഥലം സന്ദര്‍ശിച്ചത്. തുടര്‍ന്ന് അനീഷിന്റെ വീട് സന്ദര്‍ശിച്ച അന്വേഷണ സംഘം ഭാര്യ ഹരിത, അച്ഛന്, സഹോദരങ്ങള്‍ തുടങ്ങിയവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
വിശദമായ മൊഴിയെടുക്കല്‍ പിന്നീട് നടത്തും. സംഭവത്തില്‍ ലോക്കല്‍ പൊലീസിനെതിരെയുള്ള ആരോപണങ്ങളും പരിശോധിയ്ക്കുമെന്ന് ഡി.വൈ.എസ്.പി വ്യക്തമാക്കി. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.