Thursday, June 17, 2021
Home News Kerala ബഫർ സോൺ: ജില്ലയുടെ പ്രതിഷേധം ഒറ്റ ശബ്ദത്തിലാവണം എസ്.വൈ.എസ്

ബഫർ സോൺ: ജില്ലയുടെ പ്രതിഷേധം ഒറ്റ ശബ്ദത്തിലാവണം എസ്.വൈ.എസ്

കല്‍പ്പറ്റ: വയനാട് ജില്ലയുടെ നിലനില്‍പിന് തന്നെ ആഘാതമാവുന്ന കേന്ദ്ര വനം – പരിസ്ഥിതി വകുപ്പിന്റെ കരട് വിജ്ഞാപനത്തിനെതിരെ ജില്ലയുടെ പ്രതിഷേധം ഒറ്റ ശബ്ദമായി ഉയരണമെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയുടെ പിറവി മുതല്‍ നില നില്‍ക്കുന്ന പരിമിതികളാന്നും പരിഹരിക്കാന്‍ കഴിയാതെ തുടരുമ്പോള്‍ തന്നെയാണ് ജില്ലയെ തന്നെ ഇല്ലാതാക്കുന്ന പുതിയ നിയമങ്ങള്‍ ആശങ്ക തീര്‍ക്കുന്നത്.

ജില്ലയിലെ ജനങ്ങള്‍ രാഷ്ട്രീയത്തിനതീതമായി സംഘടിക്കേണ്ട സമയമാണിത്. ഇതിലുണ്ടാകുന്ന രാഷ്ടീയ ലാഭ നഷ്ടങ്ങളുടെ കണക്ക് നോക്കേണ്ട സമയമല്ലിത്. ഇത്തരം ഘട്ടങ്ങളില്‍ ത്രിതല പഞ്ചായത്തുകളും, നിയമസഭയുമെല്ലാം ഒറ്റ കെട്ടായി നിന്ന ഒരു പാട് സംഭവ ങ്ങളുണ്ടായിട്ടുണ്ട്. അതു പോലെ ജില്ലയെ മൊത്തത്തില്‍ ബാധിക്കുന്ന ഈ പ്രശ്‌നത്തിലും ഒന്നിച്ച് നില്‍ക്കാന്‍ സാധിച്ചേ പറ്റൂ അല്ലാത്ത പക്ഷം പൗരത്വ ബില്ലും, കാശ്മീര്‍ ആക്ടും, കര്‍ഷക ബില്ലുമെല്ലാം നല്‍കുന്ന പാഠങ്ങള്‍ പോലെ ജീവിതം തന്നെ സമരമാക്കി മാറ്റേണ്ട അവസ്ഥ രൂപപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. കരട് വിജ്ഞാപനത്തിനെതിരെയുള്ള പ്രമേയം ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ്കുട്ടി ഹസനി കണിയാമ്പറ്റ അവതരിപ്പിച്ചു. കെ സി കെ തങ്ങള്‍ താഴത്തൂര്‍,പി സുബൈര്‍ ഹാജി മില്ലുമുക്ക്,ശംസുദ്ധീന്‍ റഹ്മാനി റിപ്പണ്‍,വി കെ അബ്ദുറഹ്മാന്‍ ദാരിമി പന്ത്രണ്ടാം പാലം,അലി കെ വയനാട്,സിദ്ധീഖ് പിണങ്ങോട്,പി സി ഉമര്‍ മൗലവി കുപ്പാടിത്തറ,മുജീബ് ഫൈസി കമ്പളക്കാട്,ഇ പി മുഹമ്മദലി ഹാജി പള്ളിക്കണ്ടി, കുഞ്ഞമ്മദ് കൈതക്കല്‍, എ.കെ സുലൈമാന്‍ മൗലവി മുളപ്പറമ്പത്ത്, ടി.കെ അബൂബക്കര്‍ മൗലവി വലിയപാറ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ നാസര്‍ മൗലവി മടക്കിമല സ്വാഗതവും എ കെ മുഹമ്മദ് ദാരിമി വാകേരി നന്ദിയും പറഞ്ഞു.

Most Popular