Friday, June 25, 2021
Home News Kerala ധാർമ്മിക മൂല്യമുള്ള യുവതയിലാണ് പുതിയ കാലത്തിന്റെ പ്രതീക്ഷ: വി. മൂസ്സക്കോയ മുസ്ലിയാർ

ധാർമ്മിക മൂല്യമുള്ള യുവതയിലാണ് പുതിയ കാലത്തിന്റെ പ്രതീക്ഷ: വി. മൂസ്സക്കോയ മുസ്ലിയാർ

പനമരം (സൈനുൽ ഉലമാ നഗർ ) നാൾക്കു നാൾ അധാർമികത വളർന്ന് കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ധാർമ്മിക മൂല്യമുള്ള യുവതയിലാണ് പ്രതീക്ഷയെന്ന് സമസ്ത കേന്ദ്ര മുശാവറ മെമ്പർ വി. മൂസക്കോയ മുസ്ലിയാർ പറഞ്ഞു. സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംഘടിപ്പിച്ച ജില്ലാ കൗൺസിൽ ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷമായി മനുഷ്യ ജീവിതത്തെ തകിടം മറിച്ച കോവിഡ് -19ന്റെ ശേഷം അതിജീവനത്തിന്റെ മാർഗ്ഗമന്വേഷിക്കുന്ന സാഹചര്യത്തിൽ നന്മയുടെ വീണ്ടെടുപ്പിന് യുവതയുടെ ചുവടു വെയ്പ് എന്ന പ്രമേയത്തിൽ സംഘടന ഏറ്റെടുത്ത പ്രബോധന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് പ്രതിസന്ധി ഘട്ടത്തിലും വിശ്വാസവും വിശുദ്ധിയും കൈവിടാതെ കുടുംബ ബാധ്യതയും സാമൂഹിക കടപ്പാടുകളും നിർവഹിക്കാൻ സമൂഹം തയ്യാറവണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.  രാവിലെ 9.30 ന്  ക്യാമ്പ് രജിസ്‌ട്രേഷൻ ജില്ലാ ട്രഷറർ കെ സി കെ തങ്ങൾ ഉൽഘാടനം ചെയ്യുകയും ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി എ അശ്റഫ് ഫൈസി പതാക ഉയർത്തുകയും  ചെയ്തതോട് കൂടിയാണ് ആരംഭിച്ചത് സയ്യിദ് സാബിത് റഹ്മാനി തങ്ങൾ പ്രാർത്ഥനക്ക് നേത്യത്വം നൽകി. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാൽ അദ്ധ്യക്ഷനായി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപറമ്പ് പ്രമേയ പ്രഭാഷണം നിർവഹിച്ചു. ദാരോത്ത് അബ്ദുല്ല ഹാജി, എടക്കുടി കുഞ്ഞമ്മദ് ഹാജി, കുണ്ടാല അബ്ദുല്ല മൗലവി, സി.കെ അബ്ദുറഹ്മാൻ, സി.എച്ച് അഷ്‌റഫ് ആശംസകൾ നേർന്നു സംസാരിച്ചു.
റിപ്പോർട്ട്, കർമ്മ പദ്ധതി, ആദരം, മികവിനൊരു ഉപഹാരം, പരസ്പരം ഒരു മിനുട്ട് , നഗരിയുടെ സ്മരണ, ആതിഥേയർക്കൊരു കടപ്പാട്. പിരിഞ്ഞ് പോവുമ്പോൾ രണ്ട് സന്ദേശം എന്നീ സെഷനുകൾക്ക് അലി കെ വയനാട്, എ.കെ മുഹമ്മദ് ദാരിമി, സി.കെ ശംസുദ്ധീൻ റഹ്മാനി, വി.കെ അബ്ദുറഹ്മാൻ ദാരിമി, പി.സുബൈർ ഹാജി, കെ. മുഹമ്മദ്‌കുട്ടി ഹസനി, ഇ.പി മുഹമ്മദലി ഹാജി, എ.കെ സുലൈമാൻ മൗലവി, ടി.കെ അബൂബക്കർ മൗലവി, കുഞ്ഞമ്മദ് കൈതക്കൽ, എം.സി ഉമർ മൗലവി, അസീസ് ആണ്ടൂർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി കെ.എ നാസർ മൗലവി സ്വാഗതവും സിദ്ധീഖ് പിണങ്ങോട് നന്ദിയും പറഞ്ഞു.

Most Popular