X
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല: പികെ കുഞ്ഞാലിക്കുട്ടി

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല: പികെ കുഞ്ഞാലിക്കുട്ടി

personSJ access_timeThursday January 7, 2021
HIGHLIGHTS
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തിരുവനന്തപുരത്തുവന്നു നടത്തുന്ന ചര്‍ച്ച ആരോഗ്യകരമായ നിലയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫില്‍ കാര്യങ്ങള്‍ നല്ലരീതിയിലാണ് പോവുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തിരുവനന്തപുരത്തുവന്നു നടത്തുന്ന ചര്‍ച്ച ആരോഗ്യകരമായ നിലയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ട പശ്ചാത്തിലായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

സമുദായങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ഇടതുപക്ഷവും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം എന്‍.സി.പി മാത്രമല്ല, യു.ഡി.എഫിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

SHARE :
folder_openTags
content_copyCategory