ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലുള്ള പ്രവാസികളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുപോവുക കാര്യമായി പരിശോധനയില്ലാതെ. പ്രവാസികളെ യാത്ര പുറപ്പെടും മുമ്പ് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് നേരത്തേ റിപോര്‍ട്ട് വന്നിരുന്നു. എന്നാല്‍, വിമാനത്തില്‍ കയറും മുമ്പ് ശരീര താപനില അളക്കുന്നതു പോലുള്ള പതിവ് ചടങ്ങുകള്ക്കപ്പുറമുള്ള പരിശോധന ഉണ്ടാവില്ലെന്നാണ് അറിയുന്നത്.
കോവിഡ് പരിശോധനയില്ലാതെ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതില്‍ കേരളം ആശങ്ക അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി കാബിനറ്റ് സെക്രട്ടറിയെ ഇക്കാര്യം അറിയിക്കും. പ്രവാസികളുടെ ക്വാറന്റൈന് നിര്‍ദേശത്തില്‍ ഇളവു തേടാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്.
രോഗലക്ഷണങ്ങള്‍ മാത്രം നോക്കിയ ശേഷം പ്രവാസികളെ തിരികെ എത്തിക്കാമെന്നാണ് കേന്ദ്ര മാനദണ്ഡം പറയുന്നത്. രോഗലക്ഷണങ്ങളില്ലാത്തവരും രോഗ വാഹകരാകാം. ഇത്തരത്തിലുള്ളവര്‍ മറ്റുള്ളവര്‍ക്കൊപ്പം ഇടപഴകുന്നതും യാത്ര ചെയ്യുന്നതും രോഗവ്യാപനത്തിന് ഇടയാക്കിയേക്കും. പരിശോധനയില്ലാതെ തിരികെ എത്തുന്നവരെ വീടുകളില്‍ ക്വാറന്റൈനിലാക്കുന്നതും സുരക്ഷിതമല്ലെന്നും യോഗം വിലയിരുത്തി. കാര്യമായ പരിശോധന ഇല്ലാതെയാണ് പ്രവാസികളെ കൊണ്ടുവരുന്നതെങ്കില്‍ വീടുകളില്‍ ക്വാരന്റൈനില്‍ ആക്കുന്ന കാര്യം കേരളം പുനപ്പരിശോധനയ്ക്ക് വിധേയമാക്കാനും സാധ്യതയുണ്ട്.
The repatriation of expats to India without covid test; Kerala raises concern.