ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.പാല്, പത്രം, വിവാഹം, ആംബുലന്‍സ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍, കെഎസ്ആര്‍ടിസി, ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങള്‍, ചരക്കു കടത്തല്‍ വാഹനങ്ങള്‍ എന്നിവ നിരത്തിലിറങ്ങില്ല.
വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാര്‍മ്മിക പിന്തുണ ഉണ്ടാകുമെന്നും എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ബി.എം.എസ് ഒഴികെ എല്ലാ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നു.
പണിമുടക്കിനെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി, എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ ഈ മാസം എട്ടാം തീയതിയിലേക്കാണ് മാറ്റിയത്. എംജി, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകളും കെടിയും കാലടി സംസ്കൃത സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവച്ചു.