കോഴിക്കോട്: യുവ ഫോട്ടോഗ്രാഫര്‍ പ്രിന്‍സ് രോഗബാധയെ തുടര്‍ന്ന് ചികിത്സ സഹായം തേടുന്നു. അരിക്കുളത്തെ പിലാത്തോട്ടത്തില്മീത്തല് രാധാകൃഷ്ണന്റെയും രാജിയുടെയും മകനാണ് പ്രിന്‍സ്. നട്ടെല്ലില്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്. ഫോട്ടോഗ്രാഫറായിരുന്ന രാധകൃഷ്ണന് നേരത്തെ മരണപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം വലിയ പ്രയാസമനുഭവിക്കുകയാണ്. ഗോശാലക്കണ്ടി പറമ്പില്‍ ഉണ്ടാക്കിയ പണി പൂര്‍ത്തിയായിട്ടില്ലാത്ത വീട്ടില്‍ ആണ് രാധകൃഷ്ണന്റെ ഭാര്യയും പ്രിന്‍സ് അടക്കമുള്ള 2 മക്കളും കഴിഞ്ഞുവരുന്നത്. രാജി ഫോട്ടാഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്നുവെങ്കിലും കോവിഡ് കാലമായതിനാല്‍ പണിയില്ലാതായി, കൂടാതെ രാജിയും ആരോഗ്യ പ്രശ്നങ്ങളിലാണ്. വീടുണ്ടാക്കാന്‍ ബാങ്ക് ലോണ്‍ എടുത്തത് തിരിച്ചടക്കാനും ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കഴിയാത്ത സാഹചര്യത്തിനിടയിലായാണ് മൂത്ത മകന് പ്രിന്‍സ് ഗുരുതര രോഗത്തിനിരയാകുന്നത്. പ്രിന്‍സിന്റെ ചികിത്സ മുന്നോട്ടുകൊണ്ടുപോകാനും കടബാധ്യത തീര്‍ക്കാനുമായി ഭീമമായ ഒരു സംഖ്യ വേണ്ടിവരുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ കുടുംബത്തെ സഹായിക്കുന്നതിനായി ഒരു കമ്മറ്റി രൂപികരിച്ചിരിക്കുന്നു. സംഭാവന നല്‍കുന്നതിനായി താഴെ അക്കൗണ്ട് വിവരങ്ങള്‍ നല്കുന്നു.
A/c. No: 40182101046887
IFSC: KLGB0040182