കാസര്‍കോട്: ഗള്‍ഫുകാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി കാമുകനൊപ്പം വിട്ടയച്ചു. കളനാട് അയ്യങ്കോലിലെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സൗജാനയെയാണ് (25) കാമുകനായ റാഷിദിനോടൊപ്പം പോകാന്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്.
ബേക്കല്‍ സ്വദേശിയായ പ്രവാസിയുടെ ഭാര്യയായ സൗജാന ഭാര്യയും മക്കളുമുള്ള കളനാട്ടെ റാഷിദിനൊപ്പം നാടുവിടുകയായിരുന്നു. ഇതുസംബന്ധിച്ച് സൗജാനയുടെ പിതാവ് മുഹമ്മദ്കുഞ്ഞി നല്‍കിയ പരാതിയില്‍ മേല്‍പറമ്പ് പോലിസ് കേസെടുത്തിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കമിതാക്കളെ മംഗളൂരുവില്‍ കണ്ടെത്തി. സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലിസ് നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം റാഷിദിനൊപ്പം സ്‌റ്റേഷനിലെത്തിയ ഇരുവരെയും പോലിസ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും റാഷിദിനൊപ്പം കഴിയാനാണ് താല്‍പര്യമെന്നും യുവതി അറിയിച്ചതോടെ കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു. ഒന്നരമാസം മുമ്പാണ് ബേക്കല്‍ സ്വദേശി സൗജാനയെ വിവാഹം ചെയ്തത്.