Sunday, November 28, 2021
HomeNewsKeralaമന്ത്രിയുടെ സന്ദര്‍ശനം ബിഷപ്പിനെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടെന്ന് സമസ്ത

മന്ത്രിയുടെ സന്ദര്‍ശനം ബിഷപ്പിനെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടെന്ന് സമസ്ത

കോഴിക്കോട്: ഇസ്ലാം മതത്തിനെതിരായ പാലാ ബിഷപ്പിന്റെ പരാമര്‍ശം തെറ്റാണെന്നും അതിനെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സമസ്ത. ഇസ്ലാമില്‍ ലൗ ജിഹാദ് ഇല്ലെന്നും പ്രണയത്തിലൂടെ ഒരാളെയും ഇസ്ലാമിലേക്ക് കൊണ്ടു വരാന്‍ പറയുന്നില്ലെന്നും സമസത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

പാലാ ബിഷപ്പിന്റെ പരാമര്‍ശം തെറ്റാണ്. മതം മാറ്റാനുള്ള ഒരു ജിഹാദ് ഇസ്ലാമില്‍ ഇല്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ മതപരമായ പിന്തുണ ഉണ്ടാകില്ല. ഒരു മതത്തെ വേദനിപ്പിക്കുന്ന നിലപാട് മത നേതാക്കളില്‍ നിന്ന് ഉണ്ടാകരുത്.

ബിഷപ്പ് പറഞ്ഞതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ഉണ്ടായിരിക്കുന്നത്. മന്ത്രി വാസവന്‍ പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. സര്‍ക്കാരില്‍ നിന്ന് ഒരു വിഭാഗത്തെ വേദനിപ്പിക്കുന്ന നിലപാടല്ല ഉണ്ടാകേണ്ടതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

അതേസമയം, വിവാദം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും കോണ്‍ഗ്രസിന്റെ അനുനയ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Most Popular