തിരുവല്ല: ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വൃദ്ധന്‍ മരിച്ചു. തിരുവല്ല വള്ളംകുളം സ്വദേശി കെ കെ സോമന്‍ ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സോമന്‍ കഴിഞ്ഞ മാസം 24 മുതല്‍ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഭാര്യ രാധാമണിയെ തിരുവല്ല പോലിസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കാരണം. ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന സോമന്റെ മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.