Saturday, October 23, 2021
HomeBusinessതിരുവനന്തപുരം ലുലു മാള്‍ ഈ വര്‍ഷം; കേരളത്തില്‍ മൂന്നിടങ്ങളില്‍ കൂടി ഹൈപര്‍ മാര്‍ക്കറ്റുകള്‍

തിരുവനന്തപുരം ലുലു മാള്‍ ഈ വര്‍ഷം; കേരളത്തില്‍ മൂന്നിടങ്ങളില്‍ കൂടി ഹൈപര്‍ മാര്‍ക്കറ്റുകള്‍

ദുബൈ: തിരുവനന്തപുരത്തെ ലുലു മാള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് എം എ യൂസുഫലി. തിരുവനന്തപുരത്തിന് പുറമേ കേരളത്തില്‍ മൂന്നിടങ്ങളില്‍ കൂടി പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ തുറക്കാനാണ് പദ്ധതി. ഒന്നരക്കൊല്ലത്തിനുള്ളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങുമെന്നും യൂസുഫലി പറഞ്ഞു.

ബെംഗളൂരുവില്‍ ഷോപ്പിങ് മോള്‍ നിര്‍മാണം പൂര്‍ത്തിയായി. ലഖ്‌നോവില്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്. കോട്ടയം, തൃശൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കുള്ള പ്രാരംഭ ജോലികള്‍ പൂര്‍ത്തിയായി. ജമ്മു കശ്മീരിലും നോയിഡയിലും ഭക്ഷ്യസംസ്‌കരണ ശാലകളുടെ നിര്‍മാണം വൈകാതെ തുടങ്ങും.

ഇ-കോമേഴ്‌സ് രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി പത്ത് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കൂടി ആരംഭിക്കും. പത്തനാപുരം ഗാന്ധിഭവനില്‍ അമ്മമാര്‍ക്ക് താമസിക്കാന്‍ ലുലു നിര്‍മിച്ചു നല്‍കുന്ന ഭവനസമുച്ചയ നിര്‍മാണം 60 ശതമാനം പൂര്‍ത്തിയായെന്നും കോവിഡ് മൂലം അല്‍പം വൈകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാട്ടില്‍ കുട്ടികളുടെ ഡിജിറ്റല്‍ വിദ്യാഭ്യാസം സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമായാല്‍ ഉടന്‍ ലുലുവിന്റെ സഹായം നല്‍കും. കോവിഡ് കാലത്ത് കമ്പനി നടത്തിയ 3418 റിക്രൂട്‌മെന്റുകള്‍ വഴി ഭൂരിഭാഗവും മലയാളികളാണ് ജോലി നേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO WATCH

 

Most Popular