തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് റിപോര്‍ട്ട്.
രാവിലെ 6.20ന പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കിയത്. 170 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു വിമാനത്തില്‍ ഷാര്‍ജയില്‍ എത്തിക്കും. തകരാര്‍ കണ്ടെത്തിയ വിമാനം സാങ്കേതിക വിദഗ്ധരെത്തി പരിശോധിച്ചു.