Friday, August 6, 2021
Home News Kerala മുസ്ലിം ലീഗിന് മൂന്ന് സീറ്റുകള്‍ അധികം നല്‍കാന്‍ ധാരണ

മുസ്ലിം ലീഗിന് മൂന്ന് സീറ്റുകള്‍ അധികം നല്‍കാന്‍ ധാരണ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്ന് സീറ്റ് കൂടുതല്‍ നല്‍കാന്‍ ധാരണയായതായി വിവരം. മുസ്ലിംലീഗ്-കോണ്‍ഗ്രസ് സീറ്റു വിഭജന ചര്‍ച്ചയിലാണ് ഈ ധാരണയെന്നറിയുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ ലീഗ് 27 സീറ്റില്‍ മല്‍സരിക്കും. ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര സീറ്റുകള്‍ ലീഗിന് പുതുതായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചില സീറ്റുകള്‍ വച്ചു മാറാന്‍ തീരുമാനമായി. കൊല്ലം ജില്ലയില്‍ പുനലൂരും ചടയമംഗലവും കോഴിക്കോട്ട് കുന്ദമംഗലവും ബാലുശ്ശേരിയും വച്ചു മാറും.

ലീഗിന് അധികം ലഭിക്കുന്ന മൂന്നു സീറ്റും നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. ബേപ്പൂരില്‍ വി കെ സി മമ്മദ് കോയ പതിനാലായിരത്തിലേറെ വോട്ടിനാണ് കോണ്‍ഗ്രസിന്റെ ആദം മുല്‍സിയെ തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ ജെഡിയു മത്സരിച്ച മണ്ഡലമാണ് കൂത്തുപറമ്പ്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മണ്ഡലമാണിത്. പന്ത്രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശൈലജ ഇവിടെ നിന്ന് ജയിച്ചിരുന്നത്. മൂന്നാമത്തെ സീറ്റായ ചേലക്കര സംവരണ മണ്ഡലമാണ്. ലീഗിനെ ഇറക്കി ശക്തമായ പ്രചാരണത്തിലൂടെ ഇതില്‍ ചില സീറ്റുകള്‍ പിടിച്ചെടുക്കാനാകുമോ എന്നാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഒപ്പം ലീഗില്‍ സീറ്റിന് വേണ്ടി ചരട് വലിക്കുന്ന യുവനിരയെ ഒതുക്കാനും ഇവ ഉപകരിക്കും.

അതേസമയം, 12 സീറ്റു വേണമെന്ന പിടിവാശിയിലാണ് കേരള കോണ്‍ഗ്രസ് വാശിപിടിക്കുന്നുണ്ട്. പത്തു സീറ്റു നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബുധനാഴ്ചയോടെ സീറ്റു ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് യുഡിഎഫ് ആലോചന.
ALSO WATCH

Most Popular