Thursday, December 9, 2021
HomeNewsKeralaപാലക്കാട്ടെ ആര്‍എസ്എസ് നേതാവിന്റെ കൊല; മൂന്നുപേര്‍ കസ്റ്റിഡിയില്‍

പാലക്കാട്ടെ ആര്‍എസ്എസ് നേതാവിന്റെ കൊല; മൂന്നുപേര്‍ കസ്റ്റിഡിയില്‍

പാലക്കാട്: ആര്‍എസ്എസ് നേതാവും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായി സഞ്ജിത്തിന്‍രെ(sanjith) കൊലപാതകവുമായി(murder) ബന്ധപ്പെട്ട് മൂന്ന് പേര്‍ കസ്റ്റഡിയില്‍(custody). പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്.

മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈര്‍. സുബൈറിന്റെ മുറിയില്‍ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലിസ് അറിയിച്ചു.

നവംബര്‍ 15ന് ആണ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യയുമായി ബൈക്കില്‍ വരവെ തടഞ്ഞ് നിര്‍ത്തി വെട്ടിവീഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് ബിജെപി ആരോപണം. ഇതേ തുടര്‍ന്ന് നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

അതിനിടെ പോലിസ് അന്വേഷണം പര്യാപ്തമല്ലെന്നും കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നുമാണ് ബിജെപിയും ആര്‍എസ്എസും ആവശ്യപ്പെടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കണ്ട് ഇക്കാര്യം ആവശ്യപ്പെടും. പ്രത്യക്ഷ സമരത്തിലേക്ക് ബിജെപി പോകുന്നതിന് മുമ്പ് പ്രതികളെ വലയിലാക്കാനാണ് പോലിസ് നീക്കം.

Most Popular