Monday, April 19, 2021
Home News Kerala സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സ്മ്പര്‍ക്ക ഉറിടം വ്യക്തമല്ല. 64 ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

ജില്ല തിരിച്ചുളള കണക്ക്

എറണാകുളം 1190
കോഴിക്കോട് 1158
തൃശൂര്‍ 946
ആലപ്പുഴ 820
കൊല്ലം 742
മലപ്പുറം 668
തിരുവനന്തപുരം 657
കണ്ണൂര്‍ 566
കോട്ടയം 526
പാലക്കാട് 417
പത്തനംതിട്ട 247
കാസര്‍ഗോഡ് 200
വയനാട് 132
ഇടുക്കി 100

Most Popular