Thursday, January 20, 2022
HomeNewsKeralaതക്കാളിക്ക് ഗള്‍ഫില്‍ കേരളത്തിലേക്കാള്‍ വില കുറവ്

തക്കാളിക്ക് ഗള്‍ഫില്‍ കേരളത്തിലേക്കാള്‍ വില കുറവ്

അബൂദബി: തക്കാളിക്ക് യുഎഇ ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തെക്കാള്‍ വിലക്കുറവ്. നാട്ടില്‍ കഴിഞ്ഞ ദിവസം ഒരു കിലോ തക്കാളിയുടെ വില 120 രൂപ വരെ ഉയര്‍ന്നപ്പോള്‍ യുഎഇയില്‍ ശരാശരി 70.50 രൂപയായിരുന്നു (3.45 ദിര്‍ഹം). അബൂദബിയില്‍ കഴിഞ്ഞ 3 ദിവസങ്ങളില്‍ ഓഫറില്‍ ലഭിച്ചത് 25.54 രൂപയ്ക്ക് (1.25 ദിര്‍ഹം).

യുഎഇയില്‍ 3.45 ദിര്‍ഹമാണ് ഇന്നത്തെ ശരാശരി വില. പ്രാദേശിക വിളവെടുപ്പ് ആരംഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ വില ഇനിയും കുറയും. ജോര്‍ദാന്‍, ഇറാന്‍, ഒമാന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് യുഎഇയിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്. ഇതില്‍ ഇറാന്‍, ഒമാന്‍ തക്കാളി 2.45 (50 രൂപ) ദിര്‍ഹത്തിന് ലഭിക്കുമെങ്കിലും ഗുണനിലവാരം കൂടിയ ജോര്‍ദാന്‍, മലേഷ്യ തക്കാളിയാണ് ജനം ഇഷ്ടപ്പെടുന്നത്

ഖത്തറില്‍ 2 റിയാലാണ്(ഏകദേശം 40 രൂപ) തക്കാളിയുടെ ഓഫര്‍ വില. ഇന്ത്യന്‍ തക്കാളിക്കാണ് ഈ വില.

ഗള്‍ഫ് നാടുകളില്‍ വിളവെടുപ്പ് കാലമായ നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിലക്കുറവില്‍ പ്രാദേശിക പച്ചക്കറി ലഭിക്കും. ഖത്തറില്‍ മിക്ക സ്ഥലങ്ങളിലും പ്രദേശിക പച്ചക്കറികള്‍ വില്‍ക്കുന്ന ശീതകാല ചന്തകള്‍ തുറന്നിട്ടുണ്ട്.

 

Most Popular