Saturday, October 23, 2021
HomeNewsKeralaടൗട്ടെ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു; മഴ തുടർന്നേക്കും

ടൗട്ടെ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു; മഴ തുടർന്നേക്കും

വ്യാപക നാശ നഷ്ടങ്ങൾ സൃഷ്‌ടിച്ച ടൗട്ടെ ചുഴലിക്കാറ്റ് ദൂരബലമായതായി റിപ്പോർട്ടുകൾ. ഗുജറാത്ത് തീരം തൊട്ടതിന് പിന്നാലെയാണ് ചുഴലിക്കാറ്റ് ദുർബലമായി മാറിയത്. മണിക്കൂറില്‍ 135 കിലോമീറ്ററില്‍ നിന്നും കാറ്റിന്റെ വേഗത 115 മുതല്‍ 125 കിലോമീറ്റര്‍ വരെയായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ കൂടി കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റ് കടന്ന് പോയ മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. നിരവധി വീടുകള്‍ തകരുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ആറു പേര്‍ മരിക്കുകയും ഒമ്ബത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മണിക്കൂറില്‍ 114 കിലേമീറ്റര്‍ വേഗതയിലാണ് മുബൈയില്‍ ടോക്ടേ ആഞ്ഞടിച്ചത്.

അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടോക്ടേ ഗുജറാത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. സൗരാഷ്ട്ര മേഖലയിലെ തീരമേഖലക്ക് സമീപമാണ് കാറ്റിന്റെ സ്ഥാനം. നാലര മണിക്കൂര്‍ സമയമെടുത്താണ് കാറ്റ് കര പതിക്കുന്നത്. ഗുജറാത്ത് തീരത്തെ വൈദ്യുതി വിതരണവും മൊബൈല്‍ നെറ്റ് വര്‍ക്കുകളും ചുഴലിക്കാറ്റിനെ തുടര്‍ന്ന് തടസ്സപ്പെട്ടു. ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു.

Most Popular