Wednesday, August 4, 2021
Home News Kerala സംസ്ഥാനത്ത് പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറന്നേക്കും; അവലോകനയോഗം നാളെ

സംസ്ഥാനത്ത് പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറന്നേക്കും; അവലോകനയോഗം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുന്നാൾ വരെ എല്ലാ ദിവസവും കടകൾ തുറന്നേക്കുമെന്ന് സൂചന. വ്യാപാരികളും മതസംഘടനകളും സമ്മര്‍ദ്ദം ശക്തമാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം ഉടനടി എടുത്തേക്കുമെന്നാണ് സൂചന. ഇതോടെ ശനിയാഴ്‌ച ചേരാനിരുന്ന ലോക്ക്ഡൗണ്‍ അവലോകനയോഗം നാളെ ചേരാനുളള സാദ്ധ്യത കൂടി.

നാളെ രാവിലെയാണ് വ്യാപാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. കടകള്‍ നിര്‍ബന്ധപൂര്‍വ്വം തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയ വ്യാപാരികള്‍ നാളെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ജൂലായ് 21ന് പെരുന്നാള്‍ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം

ടി പി ആര്‍ ഇപ്പോഴും പത്തിന് മുകളില്‍ തന്നെ തുടരുന്നതാണ് ഇളവുകള്‍ നല്‍കുന്നതില്‍ നിന്നും സര്‍ക്കാരിനെ പിന്നോട്ട് വലിക്കുന്നത്.

Most Popular