Monday, June 14, 2021
Home News Kerala കേരളത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍: നാളെയും മറ്റന്നാളും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; തിങ്കളാഴ്ച്ച സര്‍വ്വകക്ഷിയോഗത്തില്‍ കൂടുതല്‍ തീരുമാനം

കേരളത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍: നാളെയും മറ്റന്നാളും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; തിങ്കളാഴ്ച്ച സര്‍വ്വകക്ഷിയോഗത്തില്‍ കൂടുതല്‍ തീരുമാനം

തിരുവനന്തപുരം: കേരളത്തില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴിച്ച് എല്ലാ കടകളും നാളെയും മറ്റന്നാളും അടക്കണമെന്ന് സര്‍ക്കാര്‍. അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനാണ് കര്‍ശനനിയന്ത്രണം.

നാളെയും മറ്റന്നാളുമുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ:

പാല്‍ പച്ചക്കറി പലവൃഞ്ജനം എന്നിവ വില്‍ക്കുന്ന വില്‍ക്കുന്ന കടകള്‍ തുറക്കാം.

ഹോട്ടലുകളും റസ്റ്റോറന്റുുകളും തുറക്കാം, പക്ഷെ ഇരുന്ന് കഴിക്കാന്‍ പാടില്ല. പാഴ്‌സല്‍ മാത്രം.

തുണിക്കടകള്‍, ജ്വല്ലറികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങി മറ്റൊരുകടയും തുറക്കില്ല.
കെഎസ്ആര്‍ടിസി ബസ്, ട്രെയിന്‍ ദീര്‍ഘദൂരസര്‍വീസുകള്‍ നടത്തും. എന്നാല്‍ നിയന്ത്രണങ്ങളുണ്ടാകും.

ഓട്ടോ ടാക്‌സി എന്നിവ അത്യാവശ്യത്തിന് മാത്രം ഉണ്ടാകും.

നേരത്തെ നിശ്ചയിച്ച കല്യാണം ഗൃഹപ്രവേശം തുടങ്ങിയവ പരമാവധി ആളെ കുറച്ച് നടത്താം.

സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചാല്‍ ഓഫീസില്‍ പോകാം.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും തുറക്കാം.

എല്ലാ സ്ഥലങ്ങളിലും പരിശോധന കര്‍ക്കശമാക്കാനാണ് തീരുമാനം, പ്ലസ്ടു പരീക്ഷ ഉണ്ടാകും. മറ്റ് പരീക്ഷകളില്ല. കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകാം. വളരെ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം. ഇന്റര്‍നെറ്റ് ടെലികോം സേവനദാതാക്കള്‍ക്കും ഇളവുണ്ട്.

രോഗികളുടെ എണ്ണം കുതിക്കുന്നു
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 28447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1,30,617 പേരെ പരിശോധിച്ചതില്‍ നിന്നാണ് 28447 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 27 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 178983 പേരാണ് ചികിത്സയിലുള്ളത്. കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും. നാളെയും മറ്റന്നാളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകുമെന്നും തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം നിയന്ത്രണം സംബന്ധിച്ച് കൂടുതല്‍ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ALSO WATCH

 

Most Popular