Monday, September 26, 2022
HomeNewsKeralaഭാരതപ്പുഴയില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു

ഭാരതപ്പുഴയില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു

പാലക്കാട്: പാലക്കാട് കല്ലേക്കാടിന് സമീപം ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. സേലം സ്വദേശി അന്‍ഷീര്‍, ബന്ധു ഹാഷിം എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ ഇവരെ കാണാതായതായി നാട്ടുകാരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് അന്‍ഷീറിനെയും ഹാഷിമിനെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓണം ആഘോഷിക്കാന്‍ കല്ലേക്കാട്ടെ ബന്ധുവീട്ടിലെത്തിയതായിരുന്നു അന്‍ഷീര്‍. ഭക്ഷണം കഴിച്ചശേഷം കുളിക്കാ ഇറങ്ങിയപ്പോഴായിരുന്നു അത്യാഹിതം.

 

Most Popular