Saturday, July 24, 2021
Home News Kerala കടലുണ്ടി പുഴയില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

കടലുണ്ടി പുഴയില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

മലപ്പുറം: ആനക്കയം പന്തല്ലൂരില്‍ മില്ലുംപടിയില്‍ കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. ഒരു കുട്ടിയെ കാണാതായി. ഒഴുക്കില്‍പ്പെട്ട കാണാതായ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.

പന്തല്ലൂര്‍ കൊണ്ടോട്ടി ഹുസൈന്റെ മകള്‍ ഫാത്തിമ ഇഫ്ത്ത് (19), ഹുസൈന്റെ സഹോദരന്‍ അബ്ദുറഹ്‌മാന്റെ മകള്‍ ഫാത്തിമ ഫിദ (14) എന്നിവരാണു മരിച്ചത്. ഇവരുടെ സഹോദരന്‍ അന്‍വറിന്റെ മകള്‍ ഫസ്മിയ ഷെറിനു (16) വേണ്ടി തിരച്ചില്‍ തുടരുന്നു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. സഹോദരങ്ങളുടെ മക്കളാണ് ഇവര്‍.

ബന്ധുവിട്ടീല്‍ വിരുന്നെത്തിയതായിരുന്നു ഇവര്‍. ഇവര്‍ക്കൊപ്പം ഒരാണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ കുട്ടി രക്ഷപ്പെട്ടതായാണ് വിവരം.
ALSO WATCH

 

Most Popular