കേരളത്തില്‍ രണ്ടുപേര്‍ക്കു കൂടി കൊറോണ; എട്ടുപേര്‍ക്ക് രോഗമുക്തി

pinarayi vijayan kerala corona news update press meet

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരു വയനാട് സ്വദേശിക്കും കണ്ണൂര്‍ ജില്ലക്കാരനുമാണ് ഇന്ന് രോഗം കണ്ടെത്തിയത്. എട്ടു പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ ആറും ഇടുക്കിയില്‍നിന്ന് രണ്ടുപേര്‍ക്കുമാണ് രോഗം ഭേദമായത്.

ഇതുവരെ ഗ്രീന്‍ സോണിലായിരുന്ന വയനാട്ടില്‍ ഒരു മാസത്തില്‍ അധികമായി പോസിറ്റീവ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇന്ന് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ വയനാടിനെ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തി.

499 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 96 പേര്‍ ചികില്‍സയിലുണ്ട്. 21,894 പേര്‍ നിരീക്ഷണത്തിലാണ്. അതില്‍ 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലും കഴിയുന്നു. ഇന്ന് 80 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ആകെ 80 ഹോട്‌സ്‌പോട്ടുകളില്‍ 23ഉം കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കൂടുതല്‍പേര്‍ രോഗബാധിതരുള്ളതും കണ്ണൂരാണ്.

Corona confirmed to two people in the Kerala state today. A native of Wayanad and a native of Kannur were diagnosed today. Eight people have been cured, the chief minister said.