Sunday, September 19, 2021
Home News Kerala മലപ്പുറത്ത് ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന രണ്ട് യുവാക്കള്‍ക്ക് കൊവിഡ്, നിരവധിപ്പേരുമായി സമ്പര്‍ക്കം

മലപ്പുറത്ത് ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന രണ്ട് യുവാക്കള്‍ക്ക് കൊവിഡ്, നിരവധിപ്പേരുമായി സമ്പര്‍ക്കം

മലപ്പുറം: മലപ്പുറത്ത് ക്വാറന്റീന്‍ ലംഘിച്ച കറങ്ങി നടന്ന രണ്ട് യുവാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി. മലപ്പുറം ജില്ലയിലെ ചീക്കോട്, ഊര്‍ങ്ങാട്ടിരി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്വാറന്റീനില്‍ കഴിയവേ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. ചീക്കോട് സ്വദേശിയായ യുവാവിന് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടായതായാണ് വിവരം.

ജൂണ്‍ പതിനെട്ടാം തീയതി ജമ്മുവില്‍ നിന്നാണ് യുവാവ് എത്തിയത്. നിരീക്ഷണത്തില്‍ കഴിയവേ ഇയാള്‍ നിരവധി കടകളിലടക്കം പോയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജൂണ്‍ 23 ന് വാഴക്കാട് റോഡിലും അരീക്കോട് റോഡിലുമുള്ള മൊബൈല്‍ കടയില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കട അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഊര്‍ങ്ങാട്ടിരിയില്‍ കൊവിഡ് സ്ഥിരീകരിച്ച യുവാവും ക്വാറന്റീന്‍ ലംഘിച്ചു. സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നെത്തിയ ഇയാള്‍ക്ക് ജൂലൈ ഒന്നിനാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി പരിശോധനാ ഫലം വരുന്നതിന് മുന്നേ യുവാവ് കറങ്ങിനടക്കുകയായിരുന്നു. ഇയാള്‍ ബന്ധുവീടുകള്‍ സന്ദര്‍ശിച്ചതായും ക്രിക്കറ്റ് കളിക്കാന്‍ ഗ്രൗണ്ടിലെത്തിയതായും വിവരമുണ്ട്.

അതേ സമയം എടപ്പാളിലെ രണ്ടു ആശുപത്രികളിലുമായി പരിശോധന നടത്തിയ 680 പേരില്‍ 676 പേരുടെ ഫലം നെഗറ്റീവ്. ഒരു വയസുള്ള കുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു പേരുടെ ഫലം കൂടി ഇനി പുറത്തുവരാനുണ്ട്.

Most Popular