Thursday, August 5, 2021
Home News Kerala സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 87 പേരാണ് എതിര്‍ത്തത്. ഇതോടെ വലിയ ഭൂരിപക്ഷത്തിന് പ്രമേയം പരാജപ്പെട്ടു.

അനുകൂലിക്കുന്നവരുടേയും, പ്രതികൂലിക്കുന്നവരുടേയും എണ്ണം തിട്ടപ്പെടുത്തിയത് എഴുന്നേറ്റുനിര്‍ത്തിയാണ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. മൂന്നരമണിക്കൂറിലേറെ നീണ്ട പ്രസംഗമാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനു മറുപടിയായി നിയമസഭയില്‍ നടത്തിയത്. അതിനിടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങുകയും ചെയ്തു.

Most Popular