Wednesday, July 6, 2022
HomeNewsKerala'ഉറപ്പാണ് എല്‍ഡിഎഫി'നെതിരേ 'നാട് നന്നാകാന്‍ യുഡിഎഫ്'; പ്രചാരണം കൊഴുക്കുന്നു

‘ഉറപ്പാണ് എല്‍ഡിഎഫി’നെതിരേ ‘നാട് നന്നാകാന്‍ യുഡിഎഫ്’; പ്രചാരണം കൊഴുക്കുന്നു

തിരുവനന്തപുരം: എല്‍ഡിഎഫിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വാചകവുമായി യുഡിഎഫും. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്ന പ്രചാരണ വാചകം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന തലക്കെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് യുഡിഎഫിന്റെ അരങ്ങേറ്റം.

മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്ന വാചകവും ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. അതിന് ഇനിയും ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതി, സ്വജന പക്ഷപാതം, അനധികൃത നിയമനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന കള്ളക്കടത്ത് എന്നിവ അടക്കമുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രചാരണ വിഷയമാക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

 

Most Popular