Saturday, April 17, 2021
Home News Kerala കുന്ദമംഗംലത്ത് യുഡിഎഫ് അനുകൂല ട്രെന്‍ഡ്: എം.കെ രാഘവന്‍ എം.പി

കുന്ദമംഗംലത്ത് യുഡിഎഫ് അനുകൂല ട്രെന്‍ഡ്: എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അഞ്ച് മുതല്‍ എട്ട് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് എം.കെ രാഘവന്‍ എം.പി. വടകരയില്‍ കെ.കെ രമയുടെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫിന് ഗുണമുണ്ടാക്കുമെന്നും കുറ്റ്യാടിയില്‍ ശക്തമായ മത്സരം നേരിട്ടെങ്കിലും പാറക്കല്‍ അബ്ദുല്ല ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുന്ദമംഗംലത്ത് വ്യാപകമായി യു.ഡി.എഫ് അനുകൂല ട്രെന്‍ഡാണെന്നും ഇവിടെ അപ്രതീക്ഷിത ജയമുണ്ടാകുമെന്നും എം.കെ രാഘവന്‍ എം.പി പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കുന്ദമംഗലത്താണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 81.55 ആണ് ഇവിടുത്തെ പോളിങ്. ആകെ 2,31,284 വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1,46,783 വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്. അതേസമയം മികച്ച പോളിങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും.

Most Popular