കണ്ണൂര്‍: മട്ടന്നൂരില്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡ് കെട്ടുന്നതിനിടെ എംഎസ്എഫ് പ്രവര്ത്തകന് ഷോക്കേറ്റു മരിച്ചു. കാശിമുക്ക് സ്വദേശി മുഹമ്മദ് സിനാന്(21) ആണ് മരിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വൈദ്യുതി പോസ്റ്റിന്റെ ഉയരത്തില്‍ ബോര്‍ഡ് കെട്ടാനുള്ള ശ്രമത്തിനിടെ സ്ട്രീറ്റ് ലൈറ്റിന്റെ വയറില്‍ തട്ടിയാണ് ദുരന്തം.