ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗം: കുവാഖ് അനുശോചിച്ചു

ദേശാടനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രശസ്ത നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ കുവാഖ് അനുശോചനം രേഖപ്പെടുത്തി.

വാര്‍ധക്യത്തിലും ഭാവാഭിനയത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച് ഏവരുടെയും പ്രശംസ പിടിച്ച കലാകാരനായിരുന്നു അദ്ദേഹം എന്ന് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് പറഞ്ഞു. കലാ സാംസ്‌കാരിക രംഗത്തിന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്ന് ജനറല്‍ സെകട്ടറി വിനോദ് വള്ളിക്കോല്‍ അഭിപ്രായപ്പെട്ടു.