ലക്നൗ: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാന്‍ അതിവേഗ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.കാപ്പന്റെ ആരോഗ്യ നിലയെ സംബന്ധിച്ച റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കി. കാപ്പന് കോവിഡ് മുക്തനായെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം കാപ്പന് മുറിവേറ്റിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലില്‍ വച്ചുണ്ടായ വീഴ്ചയില്‍ മുറിവേറ്റിരുന്നുവെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.
ജയിലില്‍ കഴിയുന്ന കാപ്പന് കൊവിഡ് ബാധിച്ചിരുന്നുവെന്നും ചികിത്സ നിഷേധിക്കപ്പെട്ടുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കാപ്പനെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തിയിരുന്നു.