Friday, June 18, 2021
Home News Kerala നേമത്ത് ശിവന്‍കുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടി

നേമത്ത് ശിവന്‍കുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ ഏക മണ്ഡലവും കൈവിട്ടു. 5750 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി ശശിവന്‍ കുട്ടിയാണ് ബിജെപിയുടെ അവസാന പ്രതീക്ഷയും തകര്‍ത്തത്. കഴിഞ്ഞ തവണ ഒ രാജഗോപാലിലൂടെ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലത്തില്‍ തൊട്ടടുത്ത അവസരത്തില്‍തന്നെ അത് ‘ക്ലോസ്’ ചെയ്താണ് ശിവന്‍കുട്ടി താരമായത്.

2011ല്‍ എംഎല്‍എയായ ശിവന്‍കുട്ടി 2016ല്‍ പരാജയപ്പൈട്ടങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലം കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് വീണ്ടും നിയമസഭയിലേക്ക് എത്തിച്ചിട്ടുള്ളത്. ശക്തമായ ത്രികോണ മല്‍സരം നടന്ന മണ്ഡലത്തില്‍ കരുത്തരായ യുഡിഎഫിന്റെ കെ. മുരളീധരനെയും ബിജെപിയുടെ കുമ്മനം രാജശേഖരനെയും പരാജയപ്പെടുത്തിയാണ് ഈ ജയം നേടിയതെന്നതും ഏറെ ശ്രദ്ധേയം.

പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ ന്യൂനപക്ഷ വോട്ടുകളില്‍ വലിയൊരു ശതമാനം ശിവന്‍കുട്ടിയെ തുണച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് വര്‍ധനയുള്‍പ്പെടെ ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. മിക്ക നഗരസഭാ വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുള്ള വോട്ട് വിഹിതത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.
ALSO WATCH

Most Popular