Friday, July 23, 2021
Home News Kerala വി ഡി സതീശൻ പ്രതിപക്ഷനേതാവ്

വി ഡി സതീശൻ പ്രതിപക്ഷനേതാവ്

പിണറായി സര്‍ക്കാരിന്റെ പ്രതിപക്ഷത്തെ നയിക്കാന്‍ വിഡി സതീശന്‍ വന്നതോടെ പ്രതിപക്ഷത്തിനും പുതുമുഖം. വി ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തതായി അറിയിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് സതീശനെ നേതാവാക്കാനാനുള്ള തീരുമാനം. ഇരുപത്തിയൊന്നംഗ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 12 പേര്‍ സതീശനെ പിന്തുണച്ചിരുന്നു. ഭൂരിപക്ഷം മാനിച്ച്‌ സതീശനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഹൈക്കമാന്‍ഡ്. എന്നാല്‍ അപ്രതീക്ഷിതമായി സതീശനെതിരെ ഉമ്മന്‍ ചാണ്ടി രംഗത്തുവന്നതോടെ പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി നിലനിര്‍ത്തിയാല്‍ കെപിസിസി നേതൃത്വം താന്‍ ഏറ്റെടുക്കാമെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബായി കേരളത്തിലെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്നുമുള്ള നിര്‍ദേശം ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചെങ്കിലും വഴങ്ങാതെയാണ് നടപടി. ഇതിനിടെ സതീശനെ പിന്തുണയ്ക്കുകയാണെന്ന് വ്യക്തമായ സൂചന നല്‍കി മുതിര്‍ന്ന നേതാക്കളായ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തുവന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകൾ. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്‍റെ നിലപാടും വി ഡി സതീശന് അനുകൂലമായി.

Most Popular