തിരുവനന്തപുരം: വാഹന പണിമുടക്ക് പരിഗണിച്ച് നാളെ നടക്കാനിരുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. മാറ്റിവച്ച പരീക്ഷകള്‍ മാര്‍ച്ച് എട്ടിന് നടക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ല. കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. ഇന്ധന വിലവര്‍ധനവിനെതിരെ സംയുക്തസമരസമതി പ്രഖ്യാപിച്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്.
അതേസമയം, എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാര്‍ച്ച് 17 മുതല്‍ തുടക്കമാകും. മാര്‍ച്ച് 30 വരെയാണ് പരീക്ഷകള്‍. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിയ്ക്കും മാതൃകാ പരീക്ഷയും എസ്എസ്എല്‍സി പരീക്ഷയും.