Thursday, August 5, 2021
Home News Kerala തിരുവനന്തപുരത്തെ ഇരട്ടക്കൊല: ഇരുകൂട്ടരുടെയും കൈയില്‍ വാളുകള്‍; രാഷ്ട്രീയമെന്ന് പറയാനാവില്ലെന്ന് നിലപാട് തിരുത്തി പോലിസ്

തിരുവനന്തപുരത്തെ ഇരട്ടക്കൊല: ഇരുകൂട്ടരുടെയും കൈയില്‍ വാളുകള്‍; രാഷ്ട്രീയമെന്ന് പറയാനാവില്ലെന്ന് നിലപാട് തിരുത്തി പോലിസ്

തിരുവനന്തപുരം: തിരുവനപുരത്ത് ഇ്ന്നലെ രാത്രി നടന്ന ഇരട്ടക്കൊലയ്ക്ക് പിന്നീല്‍ രാഷ്ട്രീയമെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് പോലിസ് നിലപാട് തിരുത്തി. രാഷ്ട്രീയ കൊലയെന്ന് സിപിഎം ആവര്‍ത്തിക്കുമ്പേഴാണ് പോലിസിന്റെ നിലപാട് മാറ്റം. രാഷ്ട്രീയ വൈരാഗ്യമാണു കാരണമെന്ന് ആദ്യം റൂറല്‍ എസ്പി ബി അശോകന്‍ പറഞ്ഞങ്കിലും നിഗമനത്തിലെത്തിയിട്ടില്ലെന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ തിരുത്തിപ്പറഞ്ഞു. പ്രതികളുടെ എണ്ണത്തിലും അക്രമത്തിന്റെ സാഹചര്യത്തിലും ആദ്യം ലഭിച്ച മൊഴികളില്‍നിന്നു വ്യത്യസ്തമായ കാര്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതോടെയാണു പോലിസിന്റെ നിലപാടു മാറ്റം.

ഇരട്ടക്കൊല നടന്നതിന്റെ അഞ്ചാം മണിക്കൂറിലാണ് എസ്പി ഈ പ്രാഥമിക നിഗമനം പറഞ്ഞത്. നേരം പുലര്‍ന്നു തെളിവെടുപ്പും മൊഴിയെടുപ്പും നടന്നതോടെ ഡിഐജി ഇക്കാര്യം തിരുത്തി. രാഷ്ട്രീയ കാരണമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് ഡിഐജി പറഞ്ഞത്. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറു പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ ദൃശ്യങ്ങളില്‍ പത്തിലേറെപ്പേരെ കാണാം. ഇരുകൂട്ടരുടെയും കൈവശം വാളുകളുണ്ട്. ഇതെല്ലാം ആദ്യമുള്ള മൊഴികളില്‍നിന്നു വിരുദ്ധമായതിനാല്‍ വീണ്ടും അന്വേഷിക്കും. പ്രതികളും കൊല്ലപ്പെട്ടവരുമായി ഒരു വര്‍ഷത്തിലധികമായി പ്രശ്‌നം തുടരുന്നതിനാലും മറ്റു കാരണങ്ങളുടെ സാധ്യതയും പരിശോധിക്കുകയാണ്.

Most Popular