Tuesday, August 3, 2021
Home News Kerala കെ എം ഷാജിയുടെ വീടിന് പുതിയ അവകാശികള്‍; വിശദീകരണം തേടി വിജിലന്‍സ്

കെ എം ഷാജിയുടെ വീടിന് പുതിയ അവകാശികള്‍; വിശദീകരണം തേടി വിജിലന്‍സ്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന ആരോപണം നേരിടുന്ന മുസ്ലിം ലീഗ് മുന്‍ എംഎല്‍എ കെ എം ഷാജിയുടെ വിവാദ വീടിന് പുതിയ അവകാശികള്‍. ഇതേക്കുറിച്ച് വിജിലന്‍സ് അധികൃതര്‍ കോര്‍പറേഷനോട് വിശദീകരണം തേടി. വീടിന്റെ നിര്‍മാണം ക്രമപ്പെടുത്താനാണ് ഷാജിയുടെ ഭാര്യ പുതിയ അവകാശികള്‍ക്കൊപ്പം കോര്‍പറേഷന് അപേക്ഷ നല്‍കിയത്.

വീടിനു പുതിയ അവകാശികള്‍ വന്ന സാഹചര്യം സംശയത്തോടെയാണ് വിജിലന്‍സ് കാണുന്നത്. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് അപേക്ഷ വരാനുണ്ടായ സാഹചര്യം, അപേക്ഷകരുടെ വിശദാംശങ്ങള്‍ എന്നിവ തേടിയത്. ഷാജിയുടെ ഭാര്യ ആശാ ഷാജി, അഫ്‌സ, അലി അക്ബര്‍ എന്നിവരാണ് പുതുതായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ആശാ ഷാജിയുടെ പേരിലാണു നിലവില്‍ വീട്. പക്ഷേ, വീടിന്റെ കുറച്ച് ഏക്സ്റ്റന്‍ഷന്‍ ഭാഗം അടുത്ത പറമ്പിലേക്കു കൂടി നീണ്ടിരുന്നു. ഈ സാഹചര്യത്തിലാണു കോര്‍പ്പറേഷന്‍ ആദ്യ ഘട്ടത്തില്‍ വീടിനുള്ള അനുമതി നിഷേധിച്ചത്. ഇതു ക്രമപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ആശാ ഷാജി 2 പുതിയ അവകാശികളെക്കൂടി ചേര്‍ത്തുകൊണ്ടു പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്. അനധികൃത സ്വത്തുസമ്പാദ കേസുമായി ബന്ധപ്പെട്ടാണു വിജിലന്‍സ് അന്വേഷണം നടക്കുന്നത്.

 

Most Popular